Uncategorized

മഴ ശക്തം; ഭൂതത്താൻക്കെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കും, പെരിയാറിൽ ജലനിരപ്പ് ഉയരും

Spread the love

 

മഴ ശക്തമായതിനാൽ ഭൂതത്താൻക്കെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കും. ജലനിരപ്പ് ഉയരുന്നതിനാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി.എറണാകുളം ജില്ലയിൽ ഓറഞ്ച് പ്രഖ്യാപിച്ചു. വയനാട് ,പാലക്കാട് ജില്ലകൾ ഒഴികെ പതിനൊന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.

 

 

തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌, വയനാട് ഒഴികെയുള്ള ബാക്കി പത്ത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. നാളെ ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഈ മാസം ഇരുപത്തിയെട്ടാം തീയതിവരെ മഴ തുടരുമെന്നാണ് പ്രവചനം.ബംഗാൾ ഉൾക്കടലിലും തെക്കൻ അറബികടലിലും നിലനിൽക്കുന്ന ചക്രവാതചുഴിയാണ് മഴ ശക്തമാകാനുള്ള കാരണം.കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന്

വിലക്കുണ്ട്.

 

സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് അറുപതുകാരൻ മരിച്ചു . വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു മിന്നലേറ്റത്.ശക്തമായ മഴയിൽ ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവൻറെ വീട്ടുവളപ്പിലെ കിണറാണ് ഇന്നലെഇടിഞ്ഞ് താഴ്ന്നത് . കൊല്ലം കുണ്ടറ കേരളപുരത്ത് KSRTC ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. തലനാരിഴയ്ക്ക് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടു .തൃശ്ശൂർ ചൂണ്ടലിൽ ഓടിക്കൊണ്ടിരിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് തുളച്ചു കയറിയും അപകടമുണ്ടായി. അപകടത്തിൽ ആർക്കും പരുക്കില്ല . കൊല്ലം മൺറോ തുരുത്തിലാണ് സിംഗിൾ ബെഡ് ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി.അപകടം നടക്കുമ്പോൾ ബോട്ടിൽ ഇരുപതോളം ആളുകൾ ഉണ്ടായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം ബോട്ട് ഭാഗികമായി മുങ്ങാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മറ്റന്നാൾ കാലവർഷം കേരളതീരം തൊടുമെന്ന പ്രവചനം ഉണ്ടെങ്കിലും വൈകാനാണ് സാധ്യത.