സ്വർണനികുതി പാതിരാത്രി കൂട്ടി കേന്ദ്രത്തിന്റെ ‘ഇരുട്ടടി’, ഇറക്കുമതിക്ക് 15% തീരുവ, വില കുത്തനെ ഉയരും; ട്രംപിന്റെ ചൈനീസ് സന്ദർശനം നിർണായകം
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറിൽ നിന്നു 15 ശതമാനമാക്കി ഉയർത്തി കേന്ദ്രസർക്കാർ. പുതിയ നിരക്ക് അർധരാത്രി മുതൽ പ്രാബല്യത്തിലായി. ഇവയുടെ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കമെന്നാണ് വിശദീകരണം.തീരുവ ഉയർത്തിയത് രാജ്യത്ത് സ്വർണത്തിന്റെ വില കുത്തനെ വർധിപ്പിക്കും. രാജ്യാന്തര വിലയേക്കാൾ ഒമ്പത് ശതമാനമെങ്കിലും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. തീരുമാനം ഡിമാൻഡ് കുറയ്ക്കാനും കള്ളക്കടത്ത് വർധിപ്പിക്കാനും ഇടയാക്കുമെന്നും വ്യാപാരികൾ പറയുന്നു. 2024ൽ തീരുവ കുറച്ചതോടെ സ്വർണക്കള്ളക്കടത്ത് വലിയ രീതിയിൽ കുറഞ്ഞിരുന്നു.
സ്വർണത്തിനും വെള്ളിക്കും അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായിരുന്നു. ഇത് 10 ശതമാനമായി ഉയർത്തി. ഒരു ശതമാനമായിരുന്ന അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ഡവലപ്മെന്റ് സെസ് (എഐഡിസി) 5 ശതമാനമായും ഉയർത്തി. ഇതോടെയാണ് സ്വർണത്തിന്റെയും വെള്ളിയുടെയും ആകെ ഇറക്കുമതി തീരുവ 15 ശതമാനമായി വർധിച്ചത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വന്നപ്പോൾ തന്നെ ഇത്തരമൊരു നീക്കം വ്യാപാരികൾ പ്രതീക്ഷിച്ചിരുന്നു.
നിക്ഷേപകർക്ക് നഷ്ടം 5 ലക്ഷം കോടി
ഇന്നലെ ഇന്ത്യൻ ഓഹരി വിപണി കനത്ത നഷ്ടത്തിലായി. യുഎസ് – ഇറാൻ യുദ്ധത്തിന് പരിഹാരമാകാത്തതും ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതും ഇന്ത്യൻ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കയുമാണ് വിപണിയെ കനത്ത വിൽപന സമ്മർദത്തിലേക്ക് നയിച്ചത്.
∙മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് 1.92 ശതമാനം ഇടിഞ്ഞ് 74,559.24ലെത്തി. നിഫ്റ്റിയാകട്ടെ 1.83 ശതമാനം ഇടിഞ്ഞ് 223,379.55ലുമെത്തി.
∙നിക്ഷേപകർക്ക് നഷ്ടം ഏതാണ്ട് 5 ലക്ഷം കോടി രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ വിപണി മൂല്യം 473.5 ലക്ഷം കോടി രൂപയിൽ നിന്ന് 468 ലക്ഷം കോടി രൂപയായി കുറഞ്ഞു.
∙ഇന്നും വിപണിയിൽ സമ്മർദമുണ്ടാകുമെന്നാണ് സൂചന. വിപണി നഷ്ടത്തിലോ കുറഞ്ഞ നേട്ടത്തിലോ വ്യാപാരം തുടങ്ങാനാണ് സാധ്യതയെന്നാണ് ഗിഫ്റ്റ് നിഫ്റ്റി നൽകുന്ന സൂചന.
∙ഇന്നലെ യുഎസ് വിപണികൾ സമ്മിശ്രമായാണ് അവസാനിച്ചത്. ഡോ സൂചിക 0.11 ശതമാനം മാത്രം നേട്ടമുണ്ടാക്കിയപ്പോൾ എസ് ആൻഡ് പി , നാസ്ഡാക്ക് സൂചികകൾ നഷ്ടത്തിലായി.
∙ഇന്ന് ഏഷ്യൻ വിപണികളും സമ്മർദ്ദത്തിലാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ച എന്താകുമെന്നാണ് ഇപ്പോൾ നിക്ഷേപകർ ഉറ്റുനോക്കുന്നത്. ഇറാൻ വിഷയത്തിലടക്കം ഇരുനേതാക്കളും ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
∙യുഎസ് – ഇറാൻ ചർച്ച
വാങ്ങൽ ശേഷിയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാൻ ഇത് ഉപയോഗിക്കും. ഭാവിയിലെ പണപ്പെരുപ്പം ഏതുരീതിയിലായിരിക്കുമെന്നു മനസിലാക്കാനും കോർ പണപ്പെരുപ്പത്തെ സാമ്പത്തിക വിദഗ്ധർ പരിഗണിക്കാറുണ്ട്.
പെട്രോൾ ഉൾപ്പെടെയുള്ള ഊർജ ഉൽപന്നങ്ങളുടെ വില 3.8 ശതമാനം വർധിച്ചതാണ് പണപ്പെരുപ്പ കണക്ക് കൂടാൻ കാരണം. ഭക്ഷണവില 0.5 ശതമാനവും വർധിച്ചു. താമസത്തിന് ചെലവാക്കേണ്ട തുക 0.6 ശതമാനം വർധിച്ചു. വസ്ത്രങ്ങളുടെ ചെലവ് 0.6 ശതമാനവും വിമാന നിരക്ക് 2.8 ശതമാനവും കൂടിയെന്നും കണക്കുകൾ പറയുന്നു.
∙2.778 ലക്ഷം കോടി ചെലവ്
ഇറാനിലെ സൈനിക നടപടിക്ക് ഇതുവരെ 2900 കോടി ഡോളർ (ഏകദേശം 2.778 ലക്ഷം കോടി രൂപ) ചെലവായെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം ചെലവ് കണക്കാക്കിയതിൽ നിന്ന് 400 കോടി ഡോളർ അധികമാണിത്. ഏപ്രിൽ 29ന് പ്രതിരോധ വകുപ്പ് കണക്കാക്കിയത് 2500 കോടി ഡോളറായിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ പ്രതിരോധ ചെലവും ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും അറ്റകുറ്റപ്പണിയും ചേർത്തുള്ള തുകയാണിത്. യുദ്ധത്തിന്റെ ആദ്യ ആറു ദിവസങ്ങളിൽ 1130 കോടി ഡോളർ ചെലവായിരുന്നു. പിന്നീട് എങ്ങനെയാണ് ചെലവ് ഇത്രയും വർധിച്ചതെന്ന കാര്യത്തിൽ യുഎസ് വ്യക്തത വരുത്തിയിട്ടില്ല.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
