KeralaTop News

സൈബർ ആക്രമണം മറ്റൊരു തരം ബലാത്സംഗം; നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം’; കെ കെ രമ

Spread the love

സൈബർ ആക്രമണത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഇരയാണ് കെ കെ രമ എംഎൽഎ. ആശയപരമായ പോരാട്ടത്തിന് പകരം സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കുകയാണെന്നും ശക്തമായ നിയമനിർമാണമാണ് വേണ്ടതെന്നും കെ.കെ രമ. പൊലിസ് സംവിധാനത്തിൽ വിശ്വാസമില്ലെന്നും സൈബർ ആക്രമണത്തിൽ ഇനി പരാതി നൽകില്ലെന്നും കെ കെ രമ പറഞ്ഞു

സൈബർ ആക്രമണം മറ്റൊരു തരം ബലാത്സംഗമാെണ്. സ്ത്രീയെ മാനസികമായി തകർക്കുകയാണ് ചെയ്യുന്നത്. സൈബർ ആക്രമണത്തിന് എതിരെ ഇനി പരാതി നൽകാനില്ലെന്ന് കെകെ രമ വ്യക്തമാക്കി. അനുഭവിച്ച മാനസിക സംഘർഷം ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ടിപി ചന്ദ്രശേഖരന്റെ മരണശേഷം കെ കെ രമ അനുഭവിച്ചത് സമാനതകളില്ലാത്ത സൈബർ ആക്രമണമാണ്. കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ,വിശേഷങ്ങൾ ഇവയ്ക്ക് മുന്നിൽ ആദ്യമൊന്നു പതറി. 2016 നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇറങ്ങിയപ്പോൾ നേരിട്ട സൈബർ ആക്രമണമാണ് ഏറ്റവും വലുത്.

രാഷ്ട്രീയ എതിരാളികൾ ഒരു ദയയുമില്ലാതെ ഇത് തുടർന്നതിൻ്റെ തെളിവായിരുന്നു നിയമസഭാ കയ്യാങ്കളിയിലും നേരിട്ട സൈബർ ആക്രമണം. ഓരോ തവണ പരാതി നൽകും പക്ഷേ തുടർനടപടി ഉണ്ടാകുന്നില്ല സൈബർ ആക്രമണങ്ങളോടുള്ള ഇപ്പോഴത്തെ സമീപനം ഇതാണ്. ടി പി വധത്തിന് പിന്നാലെ കേരളം കേട്ട കെ കെ രമയുടെ പ്രതികരണം കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല എന്നായിരുന്നു. സൈബർ ആക്രമണങ്ങളോടുള്ള കെ കെ രമയുടെ നിലപാടും ഇതുതന്നെയാണ് ‘ മാനസികമായി കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല.