Kerala

രഹസ്യ വിവരം കിട്ടി എക്സൈസെത്തി, ഇടുക്കി ചേലച്ചുവട് ബസ്റ്റാൻഡിൽ 14.33 കിലോ കഞ്ചാവുമായി യുവാവിനെ പൊക്കി

Spread the love

മൂന്നാർ: ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 14.33 കിലോഗ്രാം കഞ്ചാവ് പിടികൂടി. ചേലച്ചുവട് ബസ്റ്റാൻഡിന് സമീപം വച്ച് പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബു, ചെറുതോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരെ എക്സൈസ് 5.929 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അനീഷിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരപ്രകാരം ഇയാളുടെ വീട് എക്സൈസ് സംഘം റെയിഡ് ചെയ്തു. ഇവിടെ നിന്നും 8.404 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തു.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന്‍റെ നിർദ്ദേശാനുസരണം ഡി.സി സ്ക്വാഡും, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും, ഇടുക്കി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും ഓപ്പറേഷനിൽ പങ്കെടുത്തു. ഇടുക്കി സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് സ്ക്വാഡ് അംഗങ്ങളായ അസി. എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ ബി, പ്രിവന്‍റീവ് ഓഫിസർമാരായ അനീഷ് റ്റി.എ, അരുൺ കുമാർ എം.എം, ഇടുക്കി ഡിസി സ്ക്വാഡ് അംഗങ്ങളായ കെ.ൻ സിജു മോൻ, സിവിൽ എക്സൈസ് ഓപീസിർമാരായ ലിജോ ജോസഫ്, ആൽബിൻ ജോസ്, ഷോബിൻ മാത്യു, സ്‌പെഷ്യൽ സ്‌ക്വാഡ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസ്, സിവിൽ എക്‌സൈസ് ഓഫീസർ ജസ്റ്റിൻ പി ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സുരഭി കെ എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി പി കെ എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം കൊച്ചിയിലും എക്സൈസ് കഞ്ചാവും മയക്കുമരുന്നും പിടികൂടിയിരുന്നു. ഓൺലൈൻ ടാക്സിയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയിരുന്ന സംഘമാണ് എക്സൈസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് 12 ഗ്രാം എംഡിഎംഎ ,15 ഗാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന കാർ, മൂന്ന് സ്മാർട്ട് ഫോണുകൾ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.കൊച്ചി കണ്ണമാലി സ്വദേശി തീപ്പൊരി എന്ന് വിളിക്കുന്ന ആൽഡ്രിൻ ജോസഫ് , മട്ടാഞ്ചേരി പറവാനമുക്ക് സ്വദേശി സാബു ജെ. ആർ, മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് സ്വദേശി പി.എൻ. നാസിഫ് എന്നിവരാണ് പിടിയിലായത്.