Saturday, May 16, 2026
Latest:
Kerala

‘വീട്ടില്‍ വോട്ട്’ ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി വി ഡി സതീശൻ

Spread the love

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്‍കി.

സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.