National

സൽമാൻ ഖാൻ്റെ വീടിനുനേരെ വെടിവെപ്പ്; വെടിയുതിർത്തത് ബൈക്കിലെത്തിയ രണ്ട് പേർ

Spread the love

ബോളിവുഡ് നടൻ സൽമാൻഖാന്റെ ഫ്ലാറ്റ് അടങ്ങുന്ന കെട്ടിടത്തിന് നേർക്ക് അജ്ഞാതാർ വെടിവെച്ചു . ഇന്ന് പുലർച്ച അഞ്ചുമണിയോടെയാണ് ബൈക്കിൽ എത്തിയ രണ്ടു പേർ വെടിയുതിർത്തത്. ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായി വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് അധികൃതർ അറിയിക്കുന്നത്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. വെടിയുതിർത്ത ശേഷം സംഘം കടന്നുകളഞ്ഞു.