Sunday, April 28, 2024
Latest:
Kerala

‘UDFന് മേൽക്കൈ; കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ്’; പികെ കുഞ്ഞാലിക്കുട്ടി

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെൻ്റ് ആണെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഇപ്പോഴുള്ള ഗവൺമെൻ്റുകളുടെ പ്രകടനം മോശമെന്ന് ജനങ്ങളുടെ മനസിലുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കേന്ദ്രത്തിൽ ഭരണമാറ്റം വേണെമെന്നും സിഎഎ വിഷയത്തിൽ കേരളത്തിലും ഇന്ത്യയിലാകെ ഒരേ പോലെ കേന്ദ്രത്തിന് എതിരായാണ് ജനവിധി വരികയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഭരിച്ചാലും എൽഡിഎഫ് ഭരിച്ചാലും കേരളത്തിൽ സിഎഎ നടപ്പിലാക്കില്ല. കോൺഗ്രസ് ഭരിച്ചാൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമസ്ത ആയി യുഡിഎഫിന് ഒരു പ്രശ്നവുമില്ല എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി. പല വേദികളിലും പലരും പ്രത്യക്ഷപ്പെടും അതൊക്കെ സംഘടനയുടെ അഭിപ്രായം എന്ന് പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ സംഘടനകളും എൽഡിഎഫ് വേദികളിൽ മാത്രം അല്ല യുഡിഎഫിന്റെ വേദികളിലും പങ്കെടുക്കുന്നുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.