Kerala

‘ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാൽ സഖാവിന് കൊടുത്തിട്ട് എസ്എഫ്ഐ ചരിത്രം ഓർമ്മിപ്പിക്കണം’ ; കെഎസ്‌യു

Spread the love

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിൽ എസ്എഫ്ഐയുടെ നിലപാട് മാറ്റിയോ എന്ന് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ. സ്വകാര്യ വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിൽ എസ്എഫ്ഐക്കെതിരെ വിമർശനവുമായി കെഎസ്‍യു രംഗത്തെത്തിയത്.

ടിപി ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിന് കൊടുത്തിട്ട് എസ്എഫ്ഐയുടെ ചരിത്രം ഓർമ്മിപ്പിക്കണമെന്നാണ് ആനിന്റെ വിമർശനം.എസ്എഫ്ഐ പണ്ട് ചെയ്തതൊക്കെ തെറ്റാണെന്ന് സമ്മതിക്കണം. അല്ലെങ്കിൽ പുതിയ നിലപാട് തുറന്നു പറയണമെന്നും ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബജറ്റിലെ സ്വകാര്യ വിദേശ സർവകലാശാലകൾക്കെതിരെ വ്യാപകമായവിമർശനമാണ് ഉയരുന്നത്.