Wednesday, April 22, 2026
Latest:
National

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

Spread the love

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ സ്വകാര്യ സ്കൂളിലെ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥിനികളെ സ്കൂൾ വളപ്പിൽ വെച്ച് 45 കാരനായ പ്രധാനാധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ജനുവരി 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവം നടന്നതിന്റെ പിറ്റേന്ന് പെൺകുട്ടികൾ സ്കൂളിൽ പോകാൻ വിസമ്മതിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. മാതാപിതാക്കളുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിന് ശേഷം പെൺകുട്ടികൾ കുറ്റാരോപിതനായ പ്രധാന അധ്യാപകന്റെ ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.

രാവിലെ 6.30നും 11നും ഇടയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ സമയം കഴിഞ്ഞ് രണ്ട് പെൺകുട്ടികളെ പ്രതിയായ ഹെഡ്മാസ്റ്റർ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (എഫ്), 354, 506 വകുപ്പുകൾ, 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.