കേരളത്തെ ദ്രോഹിക്കാൻ ഗവർണറും പ്രതിപക്ഷവും കരാറെടുത്തു’; മന്ത്രി കെ രാജൻ
ഗവർണർക്കും പ്രതിപക്ഷത്തിനുമെതിരെ മന്ത്രി കെ.രാജൻ. സംസ്ഥാനത്തെ ദ്രോഹിക്കാൻ ഗവർണറും പ്രതിപക്ഷവും കരാർ എടുത്തിരിക്കുകയാണെന്ന് മന്ത്രി ഒറ്റപ്പെട്ട സംഭവങ്ങളെ ഉയർത്തി കാണിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയും ഗവർണറുടെ വാഹനം ആക്രമിച്ച് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരോട് മൃദുസമീപനവും സ്വീകരിക്കുന്ന പൊലീസിന്റെ ഇരട്ടത്താപ്പ് നയം വലിയ വിവാദമായ സാഹചര്യത്തിലാണ് മന്ത്രി കെ രാജന്റെ പ്രതികരണം.
കേരളത്തെ ദ്രോഹിക്കാൻ ഗവർണറും പ്രതിപക്ഷവും കരാർ എടുത്തിരിക്കുന്നുവെന്നാണ് കെ രാജന്റെ വിമർശനം. കേന്ദ്ര ബിജെപി സർക്കാരിന്റെ ഉപകരണമായി ഗവർണർ മാറി. സംസ്ഥാനത്തെ ഗുരുതര വിഷയങ്ങളിൽ നിന്ന് മുഖം തിരിച്ച പ്രതിപക്ഷം കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനങ്ങളോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ബോധപൂർവ്വം പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ ഉയർത്തി കാണിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.