National

ലൗ ജിഹാദ് സമരത്തിന്റെ മുൻനിര പോരാളി;മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദൾ പ്രവർത്തകൻ

Spread the love

മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദൾ പ്രവർത്തകൻ. ദക്ഷിണ കന്നഡയിലെ സൂറത്ത്കൽ പ്രദേശത്തെ ബജ്റംഗ്ദൾ പ്രവർത്തകനായ പ്രശാന്ത് ഭണ്ഡാരി ആണ് ആയിഷ എന്ന യുവതിയെ വിവാഹം ചെയ്തത്. നവംബർ 30ന് ആയിഷയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച് പ്രശാന്ത് പെൺകുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. തുടർന്ന് ഇവർ ഒളിച്ചോട് വിവാഹിതാരാവുകയായിരുന്നു.

എന്നാൽ ആയിഷയുടെ കുടുംബം മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിസംബർ എട്ടിന് ഇരുവരും വിവാഹിതരായെന്ന വിവരങ്ങൾ പുറത്തുവന്നത്. അതേസമയം ഇവരുടെ വിവാഹം ബജ്റംഗ്ദൾ പ്രവർത്തകർ വൻ ആഘോഷമാക്കിയെന്നാണ് കന്നഡ മാധ്യമങ്ങളിലെ റിപ്പോർട്ട്.

ലൗജിഹാദ് വിഷയം ഉയർത്തി ബജ്റംഗ്ദൾ നടത്തിയ പരിപാടികളുടെ മുൻനിരയിൽ ഉണ്ടായിരുന്നയാളാണ് പ്രശാന്ത്. സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയാണ് പ്രശാന്ത് എന്ന റിപ്പോർട്ടുകളുണ്ട്. വിവാഹ വേഷത്തിൽ നിൽക്കുന്ന ദമ്പതികളുടെ ഫോട്ടോകൾ പ്രചരിപ്പിച്ച് വലിയ ആഘോഷമാണ് ഹിന്ദുത്വ സംഘടന പ്രവർത്തകർ നടത്തുന്നത്.