Kerala

നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് അനുകൂലം, ‘ഇത് പ്രതീക്ഷിച്ച വിധി’, ലോകായുക്തക്കെതിരെ യൂഡിഎഫ് കൺവീനർ

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ യൂ ഡി എഫ് കൺവീനർ എം എം ഹസൻ രംഗത്ത്. ലോകായുക്ത വിധി നേരത്തെ തന്നെ പ്രതീക്ഷിച്ചതെന്നാണ് യൂ ഡി എഫ് കൺവീനർ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിക്ക് അനുകൂലമായാണ് നേരത്തെ തന്നെ ലോകായുക്ത നിലപാടെടുത്തിരുന്നതെന്നും എം എം ഹസൻ ചൂണ്ടികാട്ടി.